Ads 468x60px

Tuesday, May 16, 2017

പതഞ്‌ജലി യോഗസൂത്രം-മലയാളം (സമാധിപാദം) Patanjali Yoga Suthram-Malayalam (...

Sunday, April 3, 2016

Malayalageetha Ch.18 (മലയാളഗീത 18) Vaikom Unnikrishnan Nair (Lakshmi Nar...

Thursday, February 7, 2013

Vaikom Unni Kavitha എന്‍റെ കവിതകള്‍–വൈക്കംഉണ്ണി

Vaikom Unni Kavitha എന്‍റെ കവിതകള്‍–വൈക്കംഉണ്ണി:

'via Blog this'

Wednesday, May 23, 2012

Bhagavad gita-Malayalageetha(Ch-18) മലയാളഗീത - മോക്ഷസന്യാസയോഗം


മോക്ഷസന്യാസയോഗം                                   


Translation by Vaikom Unni                       Lakshmi Narayanan Grandhasala   



അര്‍ജുനന്‍ പറഞ്ഞു

ഹേ; ഹൃഷികേശ യീ കേശി നിഷൂദനാ-
യെന്താണു 'ത്യാഗ'-മീ 'സന്യാസ'വും?
ആയതില്‍ തത്ത്വമൊന്നൊന്നായ്‌ ഗ്രഹിക്കുവാ-
നാഗ്രഹം തോന്നുന്നതുണ്ടു നാഥാ!  01

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു

കാമ്യകര്‍മ്മങ്ങള്‍ തന്‍ ത്യാഗമാകുന്നു സ-
ന്യാസമെന്നും കവി ചൊല്ലുന്നിതേ!
സര്‍വ്വ കര്‍മ്മത്തിന്‍ ഫലത്തെ ത്യജിപ്പതോ
'ത്യാഗ'മെന്നല്ലോ; വിചക്ഷണന്മാര്‍.  02

കാമ്യമായീടുന്ന  കര്‍മ്മങ്ങള്‍ ദോഷങ്ങ-
ളാണെന്നുചൊല്ലി ത്യജിപ്പൂ ചിലര്‍.
യജ്ഞ-ദാനം; തപസ്സെന്നിവയ്ക്കായുള്ള
കര്‍മ്മം പവിത്രമതെന്നും   ചിലര്‍.  03

കേള്‍ക്ക നീയെന്മതം ഭാരതാ; ത്യാഗവും 
മൂന്നു പ്രകാരത്തിലുണ്ടതുമേ.  04

യജ്ഞ-ദാനം, തപസ്സെന്നിവയ്ക്കായിട്ട-
നുഷ്ടിച്ചിടേണ്ടടായുള്ള കര്‍മ്മം
വര്‍ത്തിക്ക വേണം; ത്യജിക്കവേണ്ടായതോ-
പാവനം തന്നെയീ മാനുഷര്‍ക്കും.  05

എങ്കിലോ പാര്‍ത്ഥയിന്നാസക്തനാകാത-
നുഷ്ടിക്ക കര്‍മ്മം; ത്യജിക്ക ഫലം.
ആയതാം കര്‍മ്മങ്ങളൊക്കെ നിന്‍ കര്‍ത്തവ്യ-
മായിടുന്നെന്നതാണെന്റെ  മതം.  06

നിയതമാം കര്‍മ്മങ്ങള്‍ താജ്യമാല്ലായവ
വര്‍ത്തിച്ചിടേണ്ടതുമുണ്ടെടൊ നീ.
യുക്തമാല്ലാത്ത മോഹങ്ങളാല്‍  കര്‍മ്മം ത്യ-
ജിക്കുന്ന ത്യാഗം തമോഗുണമേ.  07

നിയതമാം കര്‍മ്മങ്ങളാച്ചരിച്ചീടുകില്‍ 
ക്ലേശമുണ്ടായിടുമായതിന്നീ-
ദുഃഖത്തിന്‍ ഹേതുവാമെന്നു ധരിച്ചിട്ടു-
കര്‍മ്മം ത്യജിക്കുകില്‍ രാജസവും,  08

നിയതമാം കര്‍മ്മങ്ങ-ളാസക്തനാകാതെ
വിധിപോലെ വര്‍ത്തിച്ചതിന്റെ ശേഷം
ആയ കര്‍മ്മത്തിന്‍ ഫലം ത്യജിച്ചീടുകി-
ലായതോ സാത്വിക ത്യാഗമെടോ.  09

അസുഖ കര്‍മ്മത്തൊടൊട്ടില്ലാ വെറുപ്പു-മാ-
സക്തനല്ലൊട്ടു സുഖമുള്ളതില്‍:
ആയതാം സംശയം കൂടാത്ത ബുദ്ധിമാ-
നാണെടൊ സത്വഗുണ ത്യാഗിയും.  10

ദേഹം ധരിച്ചതാം ദേഹിക്കു കര്‍മ്മങ്ങ-
ളാകെ ത്യജിക്കലസാദ്ധ്യമത്രേ!
ആകയാല്‍ കര്‍മ്മ ഫലത്തെ ത്യജിക്കുന്ന 
ദേഹിയെ ചൊല്ലുന്നു ത്യാഗിയെന്നും.  11

സ്വര്‍ഗ്ഗ-നരക മീ-രണ്ടതിന്‍ മദ്ധ്യമെ-
ന്നുള്ള മൂന്നാകുന്നു കര്‍മ്മ ഫലം.
ആയ ഫലങ്ങളീ ത്യാഗിക്കതില്ലങ്ങ-
തുണ്ടു മറ്റുള്ളോര്‍ക്കതെന്നു കേള്‍പ്പൂ.  12     

ഹേ; മഹാബാഹു-കേളഞ്ചുണ്ടു കാരണം 
സര്‍വ്വ കര്‍മ്മത്തിന്റെ സിദ്ധിക്കതും.
സാഖ്യമാം വേദാന്ത സിദ്ധാന്തമായതി-
ലിപ്രകാരം കേട്ടുകൊള്ളുക നീ.  13

സ്ഥാനമാം 'ദേഹ'-മീ 'കര്‍ത്താവും' പിന്നെയീ-
'കരണ'ങ്ങളാകുന്നൊരിന്ദ്രിയങ്ങള്‍;
നനാവിധത്തിലങ്ങുള്ളതാ'മുദ്യമ'-
മഞ്ചാമനാകുന്ന-'തീശ്വരനും'  14

ന്യാമായ്ക്കൊള്ളട്ടതന്യായകട്ടെ:
ദേഹം, മനസ്സു-നിന്‍ വാക്കതിനാല്‍
വര്‍ത്തിച്ചിടും നിന്റെ വൃത്തിക്കു കാരണ-
മാകുന്നതഞ്ചിതും തന്നെയെടൊ!  15

ആയതാമഞ്ചതും കാണാത്ത വിഢി-'താന്‍-
തന്നെയായീടുന്നു കര്‍ത്താവതും'
എന്നങ്ങു കണ്ടിട്ടും മൂഢാത്മാവായതാം
ദുര്‍മ്മതി കാണ്മതൊട്ടില്ല  സത്യം.  16

മിദ്ധ്യാഹങ്കാരമൊട്ടില്ലാതെയൊന്നിലു-
മാസക്തചിത്തനല്ലാത്ത പുമാന്‍:
ഇക്കണ്ട മാനുഷജാലത്തെ കൊല്‍കിലും
ഹിംസകനല്ലവന്‍ ബദ്ധനല്ല.  17

ജ്ഞാനി; ജ്ഞാനം; ജ്ഞേയമെന്നുള്ള മൂന്നതാ-
യീടുന്നു കര്‍മ്മത്തിന്‍ പ്രേരകങ്ങള്‍.
കര്‍മ്മം; കാരണമീ കര്‍ത്താവതെന്നുള്ള 
മൂന്നതിന്നായതിന്‍ സംഗ്രഹമേ.  18

കര്‍ത്താവ്‌; കര്‍മ്മമീ ജ്ഞാനമെന്നുള്ളതാം
മൂന്നതും മുമ്മൂന്നു കേട്ടുകൊള്‍ക.
സത്ത്വ-രജസ്സ്-തമസ്സെന്നുള്ള മൂന്നതി-
ന്നൊത്തു പെരൂത്തതങ്ങൊമ്പതുമേ.  19

സര്‍വ്വ ഭൂതങ്ങളിലൊന്നുപോല്‍ നാശമി-
ല്ലാത്തതായുള്ളതാം ഭാവത്തെയും
ഭിന്നമായുള്ളതിന്നൊന്നായിക്കാണുന്ന
ജ്ഞാനമാകുന്നിതേ സാത്ത്വികവും.  20

സര്‍വ്വ ഭൂതങ്ങളും വെവ്വേറെയാണന്നു-
മായതിന്‍ ഭാവങ്ങളാകയുമേ
നാനാവിധത്തിലങ്ങുള്ളതെന്നുള്ളതാം
ജ്ഞാനമാകുന്നിതേ രാജസവും.  21

കാര്യമാം ദേഹമതാണു സമ്പൂര്‍ണ്ണമെ-
ന്നുള്ളതാം തത്ത്വാര്‍ത്ഥഹീനമായ; 
കാരണം കൂടാത്ത, സത്യവും കാണാത്തൊ-
രല്പമാം ജ്ഞാനമോ താമസവും.  22

ഇച്ഛ ഫലത്തിലൊട്ടില്ലാത്ത സംഗ വി-
ഹീനനായിട്ടു നിയതമായി
ദ്വേഷ-രാഗങ്ങളെ തീണ്ടാതനാസക്ത
മായിടും കര്‍മ്മാമോ സാത്ത്വികവും.  23

കര്‍മ്മഫലത്തിലൊട്ടിച്ഛയലാസക്ത-
നായിട്ടഹങ്കാര ബുദ്ധിയോടെ 
ഏറെപ്പണിപ്പെട്ടു  വര്‍ത്തിച്ചിടും കര്‍മ്മ-
മാകുന്നതുണ്ടെടൊ; രാജസവും.  24

ഭാവിതന്‍ നാശവും കാണാതെയന്ന്യരെ-
പ്പീഡിപ്പിച്ചൊട്ടു മോഹത്തിനാലെ 
തന്‍ കഴിവൊത്തങ്ങതല്ലാതെ നഷ്ടമായ്‌
ചെയ്തിട്ടും കര്‍മ്മാമോ താമസവും.  25

സംഗവിമുക്തനായ്‌ മിദ്ധ്യാഹങ്കാരമൊ-
ട്ടില്ലാതെയുത്സാഹ ധൈര്യമോടെ
സിദ്ധിയസിദ്ധികള്‍ രണ്ടല്ലതൊന്നായി  
ക്കണ്ടിടും കര്‍ത്താവു സാത്ത്വികനും.  26

രാഗവാനായ്‌ കര്‍മ്മസിദ്ധിയിലിച്ഛനായ്‌
ലുബ്ധനായ്‌ ഹിംസതന്‍ ചിത്തനായി
ശുദ്ധിയെത്തീണ്ടാതെ ദുഃഖ-സുഖത്തോടെ 
വര്‍ത്തിക്കും കര്‍ത്താവു രാജസനും.  27

യുക്തിയെത്തീണ്ടാത്ത പ്രാകൃതന്‍; നീചനു-
പദ്രവി; പിന്നെയലസനായും;
ദുഃഖിതനായിന്നിന്‍ കര്‍മ്മത്തെ നാളേക്കായ്‌
നീട്ടിടും കര്‍ത്താവു താമസനും.  28

കേള്‍ക്ക ധനഞ്ജയ; 'ബുദ്ധി'യും, നിശ്ചയ-
ദാര്‍ഢ്യമാകും 'ധൃതി' മൂന്നു വിധം.
ആയതും പ്രകൃതിതന്‍ മൂന്നു ഗുണത്തിനൊ-
ത്താണതിന്‍ ഭേദങ്ങള്‍ കേട്ടുകൊള്ളൂ.  29

വൃത്തി-നിവൃത്തിയും; കാര്യവും കാര്യമ-
ല്ലാത്തതും പിന്നെ ഭയമഭയം:
ബന്ധമെന്നതും; മോക്ഷമെന്തെന്നതും;
തേറുന്ന ബുദ്ധിയോ സാത്ത്വികവും.  30

ചെയ്യേണ്ടതെന്തരുതാത്തതെന്താണ-
ധര്‍മ്മമെന്താണതീ ധര്‍മ്മമെന്നും;
വേര്‍തിരിച്ചുള്ളൊരറിവതില്ലാത്തതാം 
ബുദ്ധിയാകുന്നെടൊ രാജസവും.  31

അജ്ഞാനമാകും തമസ്സിനാലാവൃത-
മാകയാലിന്നീയധര്‍മ്മമാകെ 
ധര്‍മ്മമായ്ക്കണ്ടിട്ടു  സര്‍വ്വം വിപരീത-
മായതാം ബുദ്ധിതാന്‍ താമസവും.  32

തെല്ലും വ്യതിചലിക്കാത്തതാം യോഗത്തൊ-
ടൊത്തു നിന്റെ മനഃപ്രാണേന്ദ്രിയം;
തന്നുടെ വൃത്തികള്‍ നേര്‍വഴിക്കാക്കുമീ 
നിന്റെ ധൃതിയതു സാത്ത്വികവും.  33

ഹേ; പാര്‍ത്ഥയേതു ധൃതിയാലിന്നീ ധര്‍മ്മ-
കാര്‍ത്ഥമാകെ ധരിപ്പതുണ്ടേ;
ആയതിലാസക്തനായ്‌ ഫലകാംക്ഷിയാ-
യീടുന്ന നിശ്ചയം രാജസമേ.  34

യാതൊന്നിനാലിന്നുപേക്ഷിപ്പതില്ല നിന്‍ 
സ്വപ്ന-ശോകം; മദമീ വിഷാദം;
പിന്നെ ഭയമതും; മായയായീടുമീ-
ദുര്‍മ്മേധമാം ധൃതി താമസവും.  35

അഭ്യാസത്താലിന്നിതേതുസുഖത്താല്‍ ര-
മിച്ചു ദുഃഖാന്താവും പ്രാപിപ്പതും;
ആയതായീടും 'സുഖ'മതും മൂന്നുവി-
ധത്തിലങ്ങുണ്ടതും കേട്ടുകൊള്ളു.  36

ആദ്യം വിഷമതായ്‌ തോന്നും പരിണമി-
ച്ചന്ത്യമമൃതതായ്‌ മാറുന്നിതേ
ആയതാമാത്മസാക്ഷാത്കാരമായിടും 
സൌഖ്യമാതാകുന്നു സാത്വികവും.  37

ആദ്യമമൃതതായ്‌ തോന്നും പരിണമി-
ച്ചന്ത്യം വിഷമതായ്‌ മാറുന്നിതേ:
ആയതാകും വിഷയേന്ദ്രിയസൌഖ്യമ-
താകുന്നതുണ്ടെടൊ രാജസവും.  38

കേള്‍ക്ക നീയര്‍ജ്ജുനായാദ്യന്തമാകയും  
മോഹനമായിടും സൌഖ്യമതും;
പിന്നെ പ്രമാദ-മാലസ്യ-നിദ്രാദിയാ-
ലുണ്ടായിടും സുഖം താമസവും.  39

ഇപ്രകാരത്തികങ്ങുള്ളതായീടുമീ-
പ്രകൃതിതന്‍ മൂന്നു ഗുണത്തില്‍ നിന്നും 
മുക്തനായുള്ളവനുണ്ടാകയില്ല യീ
ഭൂമിയിലും; സ്വര്‍ഗ്ഗലോകത്തുമേ.  40

ബ്രാഹ്മണ-ക്ഷത്രിയ-വൈശയ-ശൂദ്രര്‍തന്റെ 
കര്‍മ്മങ്ങള്‍ നാലതും ഭിന്നമത്രെ!
ആയ വിഭിന്നങ്ങളായി വര്‍ത്തിപ്പതിന്‍ 
ഹേതു ഗുനത്രയം ണ മറ്റൊന്നള്ള.  41

ശാന്തചിത്തം;പിന്നെയാത്മസംയമനവും 
പിന്നെത്തപസ്സു; ശുചിത്ത്വം ക്ഷമ:
ജ്ഞാനവിജ്ഞാനങ്ങളാര്‍ജ്ജവമാസ്തിക്യ-
മായ സ്വഭാവമോ ബ്രാഹ്മണവും.  42

ശൌര്യ-തേജസ്സു്; ദൃഢമുള്ളതാം നിശ്ചയം
പിന്തിരിഞ്ഞോടാത്ത യുദ്ധവീര്യം;
ദാനങ്ങളീശ്വരഭാവം പ്രഭുത്വങ്ങ-
ളായവ ക്ഷാത്രമാം കര്‍മ്മഭാവം.  43

കാര്‍ഷികവൃത്തിയീഗോരക്ഷ; വാണിജ്യ-
മായതാകും ഭാവം വൈശ്യകര്‍മ്മം.
നിത്യം പരിചരിപ്പന്യരെയെന്നതാ-
യീടുന്നു ശൂദ്രന്റെ കര്‍മ്മഭാവം.  44

തന്റെ ഭാവത്തിനൊത്തുള്ളതാം കര്‍മ്മങ്ങള്‍ 
നിഷ്ടയായ്‌ ചെയ് വവന്‍   സിദ്ധനത്രെ.
നിയതമാം കര്‍മ്മനിരതനിന്നെങ്ങിനെ        
സിദ്ധിയെ സിദ്ധിപ്പു: കേട്ടുകൊള്‍ക.  45

യാതൊന്നില്‍ന്നും  പ്രവൃത്തിയുണ്ടാകുന്നി-
തെന്തതു സര്‍വത്ര വ്യാപിപ്പതും:
ആയതാം വിശ്വേശ്വരനിലര്‍പ്പിപ്പുനിന്‍ 
കര്‍മ്മത്തെ ലഭ്യമാം സിദ്ധിയുമേ.  46

നിന്റെഭാവത്തിനൊത്തുള്ള നിന്‍ കര്‍മ്മത്താ-
ലുണ്ടായിടും ദോഷമെന്നാകിലും;
ആയതു ശ്രേഷ്ഠമായിടും പരന്റെ കര്‍-
മ്മങ്ങള്‍ നീ വൃത്തിയായ്‌ ചെയ് വതിലും.  47

ഹേ; കുന്തിനന്ദനാ നിന്റെ സഹജമാം 
കര്‍മ്മത്താല്‍ ദോഷം ഭവിക്കുകിലും;
ആയ നിന്‍ കര്‍മ്മം ത്യജിക്കൊല്ലെ-യഗ്നിയും-
മാവൃതമല്ലയോ ധൂമത്തിനാല്‍.  48

ആസക്തമുക്തനായ്‌ ചിത്തം ജയിച്ചിട്ടു-
ഭൌതിക സൌഖ്യം ത്യജിക്കുന്നൊരീ 
സന്യാസി പ്രാപിപ്പതുണ്ടുതാനൊന്നുമേ
ചെയ്യുന്നതില്ലെന്ന ഭാവത്തെയും.  49

ഇപ്രകാരത്തില്‍ 'നൈഷ്ക്കര്‍മ്മ്യ'മായീടുന്ന
സിദ്ധിയെ സിദ്ധിച്ചതിന്റെ ശേഷം
ബ്രഹ്മത്തെ പ്രാപിപ്പതെപ്രകാരത്തിലെ-
ന്നുള്ളതാം ജ്ഞാനത്തെ കേട്ടുകൊള്‍ക.  50

ശുദ്ധമാം ബുദ്ധിയാല്‍ നിശ്ചയദാര്‍ഢ്യനാ-
യാത്മനിയന്ത്രിതനായിട്ടു നീ 
ശബ്ദാദിയിന്ദ്രിയ ഭോഗം ത്യജിച്ചിട്ടു-
ദ്വേഷ-രാഗങ്ങളെ തീണ്ടാതെയും;  51

വിജനത്തിലേകനായ്‌ മിതഭോജിയായി നീ
വാക്മാനോകായത്തെ കീഴടക്കി;
വൈരാഗ്യത്തോടെ നീ സര്‍വ്വദാ ധ്യാനയോ-
ഗാദി സമാധിയിലേറിക്കൊണ്ടും;  52

മിദ്ധ്യാഹങ്കാരം; ബലം പിന്നെ ഗര്‍വ്വതും
കാമമീ ക്രോധം; പരിഗ്രഹത്തെ;
വര്‍ജ്ജിച്ചു നിര്‍മ്മമാനായിട്ടു ശാന്തനാ-
യീടുകില്‍ പ്രാപിപ്പൂ ബ്രഹ്മപദം.  53

ആയവന്‍ ബ്രഹ്മഭൂതന്‍ പ്രസന്നാത്മാവ-
തില്ല ശോകം തെല്ലുകാംക്ഷയുമേ.
സര്‍വ്വഭൂതങ്ങള്‍ സമാസമം ദര്‍ശ്ശനം:
പ്രാപിപ്പു; ഭക്തിയിന്നെന്റെയുമേ.  54

ഭക്തിയാല്‍; ഞാനിതാരെന്നുമിതെപ്രകാ-
രത്തിലെന്നുള്ളതാം  തത്ത്വത്തെയും;
നേരോടറിഞ്ഞിട്ടനന്തരമായവ-
രെന്നിലേക്കന്തര്‍ഗമിച്ചിടുന്നു.  55

എന്നെശരണമായ്‌  പ്രാപിച്ചു സര്‍വ്വദാ
സര്‍വ്വകര്‍മ്മങ്ങളുമാചരിക്കും 
മര്‍ത്യനതെങ്കിലുമെന്‍പ്രസാദത്തിനാല്‍
പ്രാപിപ്പതവ്യയന്റെ പദം.  56

പൂര്‍ണ്ണമായെന്നിലാസക്തനായ്‌ സര്‍വ്വകര്‍-
മ്മങ്ങളിന്നെന്നിലേക്കാക്കിയിട്ട്
ബുദ്ധിയോഗത്തിലുറച്ചുനിന്‍ ചിത്തത്തെ-
യെന്നിലുറപ്പിച്ചു നീ ഭവിക്ക.  57

നിന്‍ മനസ്സെന്നിലെക്കാക്കി നീ വര്‍ത്തിക്കി-
ലെന്‍ പ്രസാദത്തിനാല്‍ സര്‍വ്വ വിഘ്നം:
നീ കടന്നീടുമതല്ലഹങ്കാരിയാ-
യെന്നെ വര്‍ജ്ജിക്കിലോ സര്‍വ്വ നാശം.  58

'ഇല്ല; ഞാന്‍ യുദ്ധത്തിനില്ലെ'ന്നഹങ്കാര-
ചിത്തനായിന്നു നീ ചിന്തിക്കുകില്‍;
ആയതോ മിഥ്യ; നിന്‍ പ്രകൃതിതന്‍ ഭാവത്തി-
നൊത്തവണ്ണം രണം ചെയ്തിടും നീ.  59

യാതൊന്നു മോഹത്തിനാലെ വര്‍ത്തിപ്പതി-
ല്ലെന്നു നീയിച്ഛിപ്പതുണ്ടതുമേ;
വര്‍ത്തിച്ചിടും ബാദ്ധനായിട്ടതാണുനിന്‍ 
ജന്മഭാവത്തിനൊത്തുള്ള കര്‍മ്മം.  60

സര്‍വ്വഭൂതങ്ങള്‍തന്‍ ഹൃത്തില്‍ വസിച്ചിട്ടി-
തെന്ത്രങ്ങള്‍ പാവയെയെന്നപോലെ;
മായകൊണ്ടീജീവജാലത്തെയാകെ ഭ്ര-
മിപ്പിപ്പതീശ്വരന്‍ തന്നെയെടോ.  61

ആയതാമീശനെ  ശരണമായ്‌ പ്രാപിച്ചി-
താത്മാര്‍പ്പണം ചെയ്യുമെങ്കിലിന്നീ-
യീശ്വരന്‍ തന്‍പ്രസാദത്തിനാലിന്നുനീ
ശാശ്വതശാന്തിയെ പ്രാപിച്ചിടും.  62

ഇപ്രകാരം ഗുഹ്യമായത്തില്‍ ഗുഹ്യമാം 
ജ്ഞാനത്തെ ഞാനുപദേശിച്ചതും
ആയതിന്നെ വേണ്ടപോലെ ചിന്തിച്ചതിന്‍-
ശേഷം ഹിതംപോലെ ചെയ്ക നീയും.  63

കേള്‍ക്ക വീണ്ടും പാര്‍ത്ഥയെത്രയും ഗുഹ്യമാ-
മെന്റെ യീ പരമമാം വാക്കുകളെ-
ചൊല്ലിത്തരുന്നു നിന്‍ മേന്മാക്കതായിട്ട-
തെന്റെ സഖാവുനീതന്നെയെടോ.  64

എന്നില്‍ മനസ്സുറച്ചെന്നുടെ ഭക്തനാ-
യെന്നെ നമിച്ചെജ്ഞം ചെയ്യെനിക്കായ്‌..
ഇപ്രകാരത്തില്‍ നീ വര്‍ത്തിക്കില്‍ നിശ്ചയം 
പ്രാപിപ്പതെന്നില്‍ നീയെന്റെ പ്രിയന്‍.  65

ഹേ പാര്‍ത്ഥ;  സര്‍വ്വകര്‍മ്മങ്ങള്‍ വര്‍ത്തിച്ചുനീ-
യെന്നെശ്ശരണമായ്‌ പ്രാപിക്കുക.
സര്‍വ്വപാപങ്ങളില്‍നിന്നുഞ്ഞാന്‍ മോചനം 
നല്‍കിടാം ദുഃഖം വെടിഞ്ഞുകൊള്‍ക.  66

ചോല്ലരുതീ രഹസ്യം തപസ്സില്ലാത്ത 
ഭക്തനല്ലാത്തതാം മര്‍ത്ത്യന്നു നീ!
കേള്‍ക്കുവാനിച്ഛയില്ലാത്തവന്നും പിന്നെ
നിന്ദിപ്പവന്നുമായ്‌ ചൊല്ലിടൊല്ലേ.  67

പരമമായീടുമീ ജ്ഞാനത്തെയെന്‍ഭക്ത-
ദാസര്‍ക്കു ചൊല്ലി ക്കൊടുത്തിടുന്ന-
ശുദ്ധരാം ഭക്തരോ പ്രാപിച്ചിടുന്നുണ്ട-
തെന്നിലും സംശയം വേണ്ടയല്ലോ.  68

ആയതാം ഭക്തരീ മര്‍ത്ത്യരില്‍ വച്ചെനി-
ക്കെത്രയുമിഷ്ടരായീടുന്നെടൊ.
ആയവരെക്കാളുമിഷ്ടരായുള്ളോരി-
ന്നുണ്ടാകയില്ലിഹലോകത്തിലും.  69

നാം തമ്മിലുള്ളൊരീ ധര്‍മ്മ സംഭാഷണ-
മഭ്യസിച്ചീടുന്ന മര്‍ത്ത്യരതും;
ആരാധിച്ചീടുകയാണവരെന്നെയും 
ജ്ഞാനമെന്നുള്ളതാമെജ്ഞത്തിനാല്‍.  70 

വിശ്വാസത്തോടിന്നസൂയയെതീണ്ടാതീ
ഭാഷണം കേള്‍ക്കുന്ന മാനുഷരും 
ശ്രവണമെന്നുള്ളതാം യോഗത്തിലൂടവ-
രെത്തുന്നതെന്നിലേക്കാണുപാര്‍ത്ഥ.  71

പാര്‍ത്ഥനാര്‍ജുനായെന്‍ 'ശ്രുതി'യാകയു-
മേകാഗ്രചിത്തനായ്‌ കേട്ടുവോ നീ?
അജ്ഞാനത്താലിന്നുദിച്ച സമ്മോഹങ്ങ-
ളാകയും ഈങ്ങിയതില്ലെ! പാര്‍ത്ഥ?  72

അര്‍ജുനന്‍ പറഞ്ഞു

അച്യുതായങ്ങുതന്‍ പ്രാസാദമേറ്റൊരെന്‍
മോഹം നശിച്ചു; 'സ്മൃതി'ലഭിച്ചു.
എന്റെ സന്ദേഹങ്ങളാകയും നീങ്ങിഞാ-
നങ്ങുതന്‍ വാക്കിനെ പാലിപ്പതും.  73

സഞ്ജയന്‍ പറഞ്ഞു

ഇപ്രകാരം വാസുദേവനും പാര്‍ത്ഥനാ-
മര്‍ജുനന്‍തന്റെയും ഭാഷണങ്ങള്‍
അത്ഭുത-രോമഹര്‍ഷങ്ങളോടൊത്താമ-
ഹാത്മാക്കള്‍ തന്‍ മൊഴി കേട്ടു ഞാനും.  74

വ്യാസദേവന്‍ തന്‍ പ്രസാദത്തിനാലെത്രയും 
ഗുഹ്യമായീടുമീ യോഗത്തിനെ 
യോഗയോഗേശനാമീശനാം കൃഷ്ണന്റെ 
വാക്കിനാല്‍ കേള്‍ക്കാനുമായി യോഗം.  75

ഹേ രാജ; കൃഷ്ണാര്‍ജുനന്മാര്‍ തന്നത്ഭുത-
സംവാദമാകുമീ കര്‍ണ്ണാമൃതം;
പേര്‍ത്തുപേര്‍ത്തോര്‍ത്തോര്‍ത്താനന്ദപുളകിത-
നാകുന്നതുണ്ടുഞ്ഞാന്‍  രാജ രാജ.  76

ഹേ രാജ; വിഷ്ണുതന്നത്ഭുത്ത വിശ്വമാ-
യീടുന്ന രൂപത്തെയോര്‍ത്തുവീണ്ടും
എത്രയും വിസ്മയത്തോടൊത്തിതാനന്ദ-
മാകും ലഹരിയില്‍ മുങ്ങിടുന്നു.  77

യാതൊരിടത്തു യോഗേശനാം കൃഷ്ണനോ-
ടൊപ്പമീ വില്ലാളി പാര്‍ത്ഥനുണ്ടോ!
ആയിടത്താ'ണഭിവൃദ്ധി-വിജയമൈ-
ശ്വര്യമീ നീതി'യെന്നെന്റെ മതം.  78

ഇപ്രകാരം മലയാളഗീതയുടെ മോക്ഷസന്യാസയോഗം 
എന്ന പേരിലുള്ള  പതിനെട്ടാമദ്ധ്യായം സമാപ്തം.

ശ്രീകൃഷ്ണാര്‍പ്പണമസ്തു.




Thursday, January 12, 2012

Bhagavad Gita-Malayalageetha

Bhagavad Gita-Malayalageetha
Listen & Download Malayalageetha with Moola slokam.

Thursday, January 5, 2012

Bhagavad gita-Malayalageetha : മലയാള ഗീത – അദ്ധ്യായം- 10

Bhagavad gita-Malayalageetha : മലയാള ഗീത – അദ്ധ്യായം- 10 (വൈക്കം ഉണ്ണി)

ഇവിടെ കേള്‍ക്കുക.




ഇവിടെനിന്നും ഓടിയോ ഡൌണ്‍ലോഡ്‌ ചെയ്യുക.


മലയാളഗീത-അദ്ധ്യായം പത്ത്.
(മൂലശ്ലോകം സഹിതം)
വിഭൂതിയോഗം

ശ്രീഭഗവാനുവാച
ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ
യത്തേഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ ൧

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു;
കേള്‍ക്കവീണ്ടും മഹാബാഹു ഞാന്‍ നിന്‍ ഹിതം 
കംക്ഷിച്ചു ചൊല്ലമുത്കൃഷ്ടമാം വാക്കുകള്‍-
ളെത്രയും പരമമാകുന്നൊരീ ജ്ഞാനങ്ങ-
ളാകെ ഗ്രഹിക്കെന്റെ പാര്‍ത്ഥനാമര്‍ജ്ജുന! ൦൧

ന മേ വിദുഃ സുരഗണാഃ പ്രഭവം ന മഹർഷയഃ
അഹമാദിർഹി ദേവാനാം മഹർഷീണാം ച സർവശഃ ൨

അറിയുന്നതില്ലെന്‍ വിഭൂതിയുല്പത്തികള്‍ ;
ദേവകള്‍ക്കും; പിന്നെ ഋഷികള്‍ക്കുമൊന്നുമെ!
അറിവില്ലവര്‍ക്കുഞാനായവര്‍ക്കാകെയു-
മാദിയായീടുന്നതെന്നുള്ള സത്യവും. ൦൨

യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം
അസമ്മൂഢഃ സ മർത്യേഷു സർവപാപൈഃ പ്രമുച്യതേ ൩

ആരിന്നിതെന്നെ ‘യജന’നനാദിയാം
ലോകമഹേശ്വരനെന്നറിഞ്ഞീടുന്നി-
തായതാം മാനുഷര്‍ വ്യാമോഹമുക്തരായ്‌
സര്‍വ്വ പാപങ്ങളറ്റീടുന്നറിയുക. ൦൩.

ബുദ്ധിർജ്ഞാനമസമ്മോഹഃ ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോഭാവോ ഭയം ചാഭയമേവ ച ൪

ബുദ്ധി; ജ്ഞാനം പിന്നെ സംശയം; ക്ഷമയുമീ-
സത്യവും പിന്നെ നിന്നിന്ദ്രിയ; ചിത്തങ്ങള്‍;
തന്റെ സംയമനവും; സുഖ-ദുഃഖമാകയും;
ജനനമരണങ്ങള്‍; ഭയം പിന്നെ നിര്‍ഭയം; ൦൪.

അഹിംസാ സമതാ തുഷ്ടിസ്തപോ ദാനം യശോയശഃ
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ ൫

ഹിംസയില്ലായ്മയു-മൊന്നെന്ന ബോധവും;
തൃപ്തിയും; ദാന-മപകീര്‍ത്തിയും കീര്‍ത്തിയും 
പിന്നെത്തപസ്സുമെന്നുള്ളതായീടുന്ന 
ജീവിതന്‍ ഭാവഭേദങ്ങളെന്‍ സൃഷ്ടിയും. ൦൫.

മഹർഷയഃ സപ്ത പൂർവേ ചത്വാരോ മനവസ്തഥാ
മദ്ഭാവാ മാനസാ ജാതാ യേഷാം ലോക ഇമാഃ പ്രജാഃ ൬

സപ്തര്‍ഷികള്‍ പിന്നവര്‍ക്കുമുന്പുള്ളതാം
നാലുമഹര്‍ഷിമാര്‍ പിന്നെ മനുക്കളു-
മെന്റെതായീടും മനസ്സില്‍ നിന്നുണ്ടായ-
താണവര്‍ മര്‍ത്ത്യന്റെ പൂര്‍വ പിതാമഹര്‍. ൦൬.

ഏതാം വിഭൂതിം യോഗം ച മമ യോ വേത്തി തത്ത്വതഃ
സോവികൽപേന യോഗേന യുജ്യതേ നാത്ര സംശയഃ ൭

എന്റെയീ യോഗ വിഭൂതിതന്‍ ശക്തിയെ 
വേണ്ടപോലുള്‍ക്കൊണ്ടിടുന്നതാം മാനുഷര്‍
സംശുദ്ധമാകുന്ന ഭക്തിയുത സേവയില്‍ 
വ്യാപരിച്ചീടുന്നസംശയമര്‍ജ്ജുന! ൦൭.

അഹം സർവസ്യ പ്രഭവോ മത്തഃ സർവം പ്രവർതതേ
ഇതി മത്വാ ഭജന്തേ മാം ബുധാ ഭാവസമന്വിതാഃ ൮

സര്‍വ്വ ജഗത്തിനുമുല്പത്തി ഞാനെന്നു-
മെന്നില്‍നിന്നുണ്ടായിടുന്നതീ സര്‍വ്വമെ-
ന്നുള്ളതറിഞ്ഞിടും ബുദ്ധിമത്തായുള്ള 
മാനുഷര്‍ ശ്രദ്ധയോടെന്നെ ഭജിച്ചിടും. ൦൮.

മച്ചിത്താ മദ്ഗതപ്രാണാ ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം തുഷ്യന്തി ച രമന്തി ച ൯

നിന്‍ മനസ്സെന്നിലേക്കാക്കി നിന്‍ പ്രാണനി-
ന്നെന്നില്‍ സമര്‍പ്പിച്ചിതെന്റെ സത്യത്തിലുദ്‌-
ബോധാനായന്ന്യോന്ന്യമെന്റെ സങ്കീര്‍ത്തന-
മാലപിച്ചാനന്ദ സംതൃപ്തി നേടുക. ൦൯.

തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർവകം
ദദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ ൧൦

സര്‍വ്വത്രമാത്ര സംപ്രീതിയോടെന്നെ-
ഭജിച്ചു പൂജിക്കുന്ന മര്‍ത്ത്യന്നു നല്‍കുന്ന-
തുണ്ടുഞാനെന്നിലേക്കെത്തുവാനുള്ളതാം
മാര്‍ഗ്ഗമായീടുന്ന ബുദ്ധിയോഗത്തിനെ. ൧൦.

തേഷാമേവാനുകമ്പാർഥമഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥോ ജ്ഞാനദീപേന ഭാസ്വതാ ൧൧

ആയുള്ള മര്‍‍ത്യരിലനുകമ്പയോടിന്നവര്‍-
ക്കുള്ളിലുള്ളാത്മഭാവത്തിലു‍ള്ളെന്റെയീ
പ്രജ്വലിക്കുന്നതാം ജ്ഞാനദീപത്തിനാ-
ലജ്ഞാനമാകും തമസ്സിനെ വെന്നിടും. ൧൧.

അർജുന ഉവാച
പരം ബ്രഹ്മ പരം ധാമ പവിത്രം പരമം ഭവാൻ
പുരുഷം ശാശ്വതം ദിവ്യമാദിദേവമജം വിഭും ൧൨

ആഹുസ്ത്വാമൃഷയഃ സർവേ ദേവർഷിർനാരദസ്തഥാ
അസിതോ ദേവലോ വ്യാസഃ സ്വയം ചൈവ ബ്രവീഷി മേ ൧൩

അര്‍ജുനന്‍ പറഞ്ഞു:
പരമ പവിത്രമീ പരമമാം ധാമം;
പരബ്രഹ്മമാകുന്നതും ഭവാനല്ലയോ?
പൂരുഷ-നാദിദേവന്‍; ഭവാനജനനും;
സര്‍വ്വോത്തമന്‍ തന്നെയങ്ങന്നു ചൊല്ലുന്നി- ൧൨.

ദേവര്‍ഷി നാരദന്‍; ദേവലന്‍ പിന്നെയീ 
വ്യാസനസിതന്‍ തുടര്‍ന്നുള്ളതാം ഋഷികളുദ്-
ഘോഷിച്ച വാക്യങ്ങളാകെയും കേള്‍ക്കുമാ-
റാകുന്നതുണ്ടുനിന്‍ വാക്കിലും കേശവാ. ൧൩.

സർവമേതദൃതം മന്യേ യന്മാം വദസി കേശവ
ന ഹി തേ ഭഗവന്വ്യക്തിം വിദുർദേവാ ന ദാനവാഃ ൧൪

അല്ലയോ കേശവാ നീ ചൊന്നതാകയും
സത്യമെന്നുള്‍ക്കൊണ്ടിടുന്നതുണ്ടിന്നു ഞാന്‍.
ആയതാം സത്യത്തെയുള്‍ക്കൊണ്ടിടുന്നതി-
ല്ലീദേവ; ദാനവരൊന്നുമേ മാധവാ. ൧൪.

സ്വയമേവാത്മനാത്മാനം വേത്ഥ ത്വം പുരുഷോത്തമ
ഭൂതഭാവേന ഭൂതേശ ദേവദേവ ജഗത്പതേ ൧൫

സര്‍വ്വ ഭൂതങ്ങള്‍ക്കുമുല്പത്തി പിന്നെയീ-
ദേവര്‍ക്കു ദേവനായീടും ജഗല്‍പതേ-
യങ്ങുതന്നന്തരാത്മാവിനാലങ്ങയെ-
യറിയുന്നതങ്ങയ്ക്കു കേവലം കേശവാ. ൧൫.

വക്തുമർഹസ്യശേഷേണ ദിവ്യാ ഹ്യാത്മവിഭൂതയഃ
യാഭിർവിഭൂതിഭിർലോകാനിമാംസ്ത്വം വ്യാപ്യ തിഷ്ഠസി ൧൬

ഭൂലോകമാകയും വ്യാപിച്ചിടുന്നൊരീ
ഭഗവാന്റെനേകമായീടും വിഭൂതികള്‍;
ആയതാം ദിവ്യമാമാത്മവിഭൂതിക-
ളാകയും ചൊല്ലിത്തരേണമേ മാധവാ. ൧൬.

കഥം വിദ്യാമഹം യോഗിംസ്ത്വാം സദാ പരിചിന്തയൻ
കേഷു കേഷു ച ഭാവേഷു ചിന്ത്യോസി ഭഗവന്മയാ ൧൭

അല്ലയോ യോഗേശയെപ്രകാരത്തിലാ-
ണെപ്പോഴുമങ്ങയെ ഞാനറിഞ്ഞീടുക?
ഹേ; പുരുഷോത്തമാ-യേതുഭാവത്തിലി-
ന്നേതുരൂപത്തിലാണോര്‍ക്കേണ്ടതങ്ങയെ? ൧൭.

വിസ്തരേണാത്മനോ യോഗം വിഭൂതിം ച ജനാർദന
ഭൂയഃ കഥയ തൃപ്തിർഹി ശൃണ്വതോ നാസ്തി മേമൃതം ൧൮

അങ്ങുതന്‍ യോഗ-വിഭൂതികളാകയും
വിസ്തരിച്ചെന്നോടു ചൊല്ലൂ ജനാര്‍ദ്ദനാ.
ഭഗവാന്റെയമൃതമായീടുന്ന വചനങ്ങ-
ളെത്രകേട്ടാലുമേ തൃപ്തിയുണ്ടായിടാ! ൧൮.

ശ്രീഭഗവാനുവച
ഹന്ത തേ കഥയിഷ്യാമി ദിവ്യാ ഹ്യാത്മവിഭൂതയഃ
പ്രാധാന്യതഃ കുരുശ്രേഷ്ഠ നാസ്ത്യന്തോ വിസ്തരസ്യ മേ ൧൯

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
ഹേ; കുരുശ്രേഷ്ഠനാമര്‍ജുനാ ദിവ്യങ്ങ-
ളാകുമെന്നാത്മവിഭൂതിയില്‍ മുഖ്യമാ-
യീടുന്നതൊക്കെ ഞാന്‍ ചൊല്ലിത്തരാമതോ-
വിസ്തരിച്ചാലിന്നനന്തമാകുന്നതും. ൧൯.

അഹമാത്മാ ഗുഡാകേശ സർവഭൂതാശയസ്ഥിതഃ
അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച ൨൦

അജ്ഞാനമായിടും നിദ്രാതമസ്സിനെ
നിഗ്രഹിച്ചീടുന്നൊരജ്ജുനാ; സര്‍വ്വഭൂ- 
തത്തിന്റെയുള്ളിലുള്ളാത്മാവതും പിന്നെ-
യായതിന്റാദിമദ്ധ്യാന്തവും ഞാനെടൊ! ൨൦.

ആദിത്യാനാമഹം വിഷ്ണുർജ്യോതിഷാം രവിരംശുമാൻ
മരീചിർമരുതാമസ്മി നക്ഷത്രാണാമഹം ശശീ ൨൧

ആദിത്യരില്‍ മുഖ്യനാകുന്ന വിഷ്ണു ഞാന്‍;
ജ്യോതിര്‍ ഗണത്തിലെ സൂര്യ ജ്യോതിസ്സു ഞാന്‍.
മരുത്തുക്കളില്‍ ഞാന്‍ മരീചിയായീടുന്നു;
നക്ഷത്രജാലങ്ങളില്‍ ചന്ദ്രനാനുഞാന്‍. ൨൧.

വേദാനാം സാമവേദോസ്മി ദേവാനാമസ്മി വാസവഃ
ഇന്ദ്രിയാണാം മനശ്ചാസ്മി ഭൂതാനാമസ്മി ചേതനാ ൨൨

വേദങ്ങളില്‍ നല്ല സാമമാകുന്നു ഞാന്‍:
ദേവരില്‍ രാജനാം ഇന്ദ്രനും ഞാനെടൊ.
മനസ്സായിടുന്നു ഞാനിനിന്ദ്രിയം തങ്ങളില്‍;
ഭൂതങ്ങളില്‍ നല്ല ചൈതന്ന്യമാണെടൊ. ൨൨.

രുദ്രാണാം ശങ്കരശ്ചാസ്മി വിത്തേശോ യക്ഷരക്ഷസാം
വസൂനാം പാവകശ്ചാസ്മി മേരുഃ ശിഖരിണാമഹം ൨൩

പതിനൊന്നു രുദ്രരില്‍ ശങ്കരന്‍ ഞാ-
നെക്ഷ-രക്ഷോവര്‍ഗ്ഗ രാജന്‍ കുബേരനും.
അഷ്ടവസുക്കളിലഗ്നിയാകുന്നു ഞാ-
നായിടുന്നൂ മഹാമേരു ശൈലങ്ങളില്‍. ൨൩.

പുരോധസാം ച മുഖ്യം മാം വിദ്ധി പാർഥ ബൃഹസ്പതിം
സേനാനീനാമഹം സ്കന്ദഃ സരസാമസ്മി സാഗരഃ ൨൪

അറികനീ ഞാനായിടുന്നൂ പുരോഹിത-
ശ്രേഷ്ഠരില്‍ മുഖ്യനായീടും ബൃരഹസ്പതി.
സേനാനി വീരരില്‍ കാര്‍ത്തികേയന്നും; സ-
രസ്സിലീ സാഗരം തന്നെയും ഞാനെടൊ. ൨൪.

മഹർഷീണാം ഭൃഗുരഹം ഗിരാമസ്മ്യേകമക്ഷരം
യജ്ഞാനാം ജപയജ്ഞോസ്മി സ്ഥാവരാണാം ഹിമാലയഃ ൨൫

മഹര്‍ഷി മുഖ്യന്‍ ഭൃഗുവാകുന്നതുണ്ടു ഞാ-
നായിടു’ന്നോം'കാരമാകുമേകാക്ഷരം!
യജ്ഞത്തിലുത്തമം ജപയജ്ഞമാണുഞാന്‍;
പര്‍വ്വതസാനുവില്‍ ഹൈമവാന്‍ ഞാനെടൊ. ൨൫.

അശ്വത്ഥഃ സർവവൃക്ഷാണാം ദേവർഷീണാം ച നാരദഃ
ഗന്ധർവാണാം ചിത്രരഥഃ സിദ്ധാനാം കപിലോ മുനിഃ ൨൬

വൃക്ഷത്തിലെത്രയും നല്ലൊരരയാലതും-
ദേവര്‍ഷി നാരദന്‍തന്നെയും ഞാനെടൊ.
ഗന്ധര്‍വ്വരില്‍ ചിത്രരഥനായിടുന്നു ഞാന്‍;
സിദ്ധരില്‍ സിദ്ധനാം കപിലനും ഞാനെടൊ. ൨൬

ഉച്ചൈഃശ്രവസമശ്വാനാം വിദ്ധി മാമമൃതോദ്ഭവം
ഐരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം ൨൭

അശ്വങ്ങളില്‍; നല്ലൊരമൃതത്തിനൊപ്പമു-
ണ്ടായതാ’മുചൈശ്രവസ്സും’ ഗജേന്ദ്രരില്‍
ഐരാവതം പിന്നെ മാനുഷര്‍ തന്നുടെ-
രാജനായ്‌ മേവിനില്‍ക്കുന്നതും ഞാനെടൊ. ൨൭.

ആയുധാനാമഹം വജ്രം ധേനൂനാമസ്മി കാമധുക്
പ്രജനശ്ചാസ്മി കന്ദർപഃ സർപാണാമസ്മി വാസുകിഃ ൨൮

ആയുധത്തില്‍ നല്ല വജ്രായുദ്ധം പിന്നെ
ധേനുക്കളില്‍ കാമധേനുവാകുന്നു ഞാന്‍.
പ്രജതന്റെയുല്പത്തി ഹേതുവാം കന്ദര്‍പ്പ-
നാകുന്നു ഞാന്‍ സര്‍പ്പ രാജനാം വാസുകി. ൨൮.

അനന്തശ്ചാസ്മി നാഗാനാം വരുണോ യാദസാമഹം
പിതൃണാമര്യമാ ചാസ്മി യമഃ സംയമതാമഹം ൨൯

നാഗങ്ങളില്‍ നല്ലനന്തനാകുന്നു ഞാന്‍
ജലദേവമുഖ്യനാം വരുണനും ഞാനെടൊ.
പിതൃക്കളിലാര്യമാവാകുന്നതുണ്ടുഞാന്‍
ശിക്ഷകന്മാരിലെ മൃത്യുവും ഞാനെടൊ. ൨൯.

പ്രഹ്ലാദശ്ചാസ്മി ദൈത്യാനാം കാലഃ കലയതാമഹം
മൃഗാണാം ച മൃഗേന്ദ്രോഹം വൈനതേയശ്ച പക്ഷിണാം ൩൦

ഭക്തരിലുത്തമന്‍ പ്രഹ്ലാദാനാണുഞാന്‍;
കീഴ്പ്പെടുത്തുന്നതില്‍ കാലവും ഞാനെടൊ.
മൃഗരാജനായിടും സിംഹമാകുന്നു ഞാന്‍;
പക്ഷിവര്‍ഗ്ഗത്തിന്റെയിന്ദ്രനാം ഗരുഡനും. ൩൦.

പവനഃ പവതാമസ്മി രാമഃ ശസ്ത്രഭൃതാമഹം
ഝഷാണാം മകരശ്ചാസ്മി സ്രോതസാമസ്മി ജാഹ്നവീ ൩൧

വൃത്തിയായ്‌ ശുദ്ധീകരിക്കുന്ന കാറ്റുഞാ-
നായുധധാരിയില്‍ മുമ്പനാം രാമനും.
മത്സ്യത്തില്‍ വമ്പനാം സ്രാവായിടുന്നു ഞാന്‍;
നദികളില്‍ ഗംഗയാകുന്നതും ഞാനെടൊ. ൩൧.

സർഗാണാമാദിരന്തശ്ച മധ്യം ചൈവാഹമർജുന
അധ്യാത്മവിദ്യാ വിദ്യാനാം വാദഃ പ്രവദതാമഹം ൩൨

സൃഷ്ടികള്‍ തന്നാദിമദ്ധ്യാന്തമാണുഞാന്‍;
വിദ്യയില്‍ നല്ലതാ’മദ്ധ്യാത്മ’ വിദ്യയും.
ആകുന്നതുണ്ടുഞാന്‍ വാദികള്‍ തന്നുടെ
വാദമായീടുന്നതുണ്ടു ഹേ-യര്‍ജ്ജുന. ൩൨.

അക്ഷരാണാമകാരോസ്മി ദ്വന്ദ്വഃ സാമാസികസ്യ ച
അഹമേവാക്ഷയഃ കാലോ ധാതാഹം വിശ്വതോമുഖഃ ൩൩

അക്ഷരത്തിന്റാ’ദ്യകാ'രമാകുന്നു ഞാ-
നായിടുന്നൂ ദ്വന്ദ്വമാകും സമാസവും. 
അനന്തമാകുന്നൊരീ കാലവും ഞാന്‍തന്നെ-
യാണുഞാന്‍ ‘ബ്രഹ്മാവു’ സൃഷ്ടികര്‍ത്താക്കളില്‍. ൩൩.

മൃത്യുഃ സർവഹരശ്ചാഹമുദ്ഭവശ്ച ഭവിഷ്യതാം
കീർതിഃ ശ്രീർവാക്ച നാരീണാം സ്മൃതിർമേധാ ധൃതിഃ ക്ഷമാ ൩൪

സര്‍വ്വ സംഹാരനാം മൃത്യുവും പിന്നെയു-
ണ്ടാകുന്നത്തിന്റെ’യുല്പത്തി’യാകുന്നു ഞാന്‍.
നാരിതന്‍ കീര്‍ത്തി-ഐശ്വര്യവും; ഭാഷണം;
ബുദ്ധി; ധൈര്യം; ക്ഷമ-യോര്‍മ്മയും ഞാനെടൊ. ൩൪.

ബൃഹത്സാമ തഥാ സാംനാം ഗായത്രീ ഛന്ദസാമഹം
മാസാനാം മാർഗശീർഷോഹമൃതൂനാം കുസുമാകരഃ ൩൫

സാമവേദത്തില്‍ ‘ബൃഹത്സാമ’വും പിന്നെ
ഛന്ദസ്സില്‍ നല്ല ‘ഗായത്രി’യാകുന്നു ഞാന്‍.
മാസങ്ങളില്‍ നല്ല വൃഛികം തന്നെ ഞാ-
നാകുന്നതുണ്ടീ വസന്തം ഋതുക്കളില്‍. ൩൫.

ദ്യൂതം ഛലയതാമസ്മി തേജസ്തേജസ്വിനാമഹം
ജയോസ്മി വ്യവസായോസ്മി സത്ത്വം സത്ത്വവതാമഹം ൩൬

വഞ്ചകന്‍തന്റെ ‘ചൂതാട്ട'മാകുന്നു ഞാന്;
തേജസ്വി തന്റെ തേജസ്സതും ഞാനെടൊ. 
വിജയികള്‍ തന്റെയീയുദ്യമം ഞാനാണു-
സത്ത്വവാന്മാരുടെ സത്ത്വവും ഞാനെടൊ. ൩൬.

വൃഷ്ണീനാം വാസുദേവോസ്മി പാണ്ഡവാനാം ധനഞ്ജയഃ
മുനീനാമപ്യഹം വ്യാസഃ കവീനാമുശനാ കവിഃ ൩൭

വൃഷ്ണികളില്‍ വാസുദേവനാകുന്നു ഞാന്‍
പാണ്ഡവന്മാരില്‍ ധനഞ്ജയന്‍ ഞാനെടൊ. 
മുനികളില്‍ പണ്ഡിതന്‍ വ്യാസനാകുന്നു ഞാന്;
ചിന്തകന്മാരിലെ ശുക്രനും ഞാനെടൊ. ൩൭.

ദണ്ഡോ ദമയതാമസ്മി നീതിരസ്മി ജിഗീഷതാം
മൌനം ചൈവാസ്മി ഗുഹ്യാനാം ജ്ഞാനം ജ്ഞാനവതാമഹം ൩൮

ദമനകര്‍ത്താക്കള്‍തന്‍ ദണ്ഡനം ഞാനാണു-
വിജയേച്ഛുവിന്റെയീ നീതിയും ഞാനെടൊ. 
ഗുഹ്യമായീടുന്നതില്‍ മൌനമാണുഞാന്‍;
ജ്ഞാനികള്‍ തന്റെയീ ജ്ഞാനവും ഞാനെടൊ. ൩൮.

യച്ചാപി സർവഭൂതാനാം ബീജം തദഹമർജുന
ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം ൩൯

കേള്‍ക്കനീയര്‍ജുനാ; സര്‍വ്വഭൂതങ്ങള്‍ക്കു-
മാദിയാകുന്നൊരീ ബീജമാകുന്നു ഞാന്‍.
എന്നോടുകൂടാതെയുണ്ടായിടുന്നതി-
ല്ലിന്നീ ചരാചരഭൂതങ്ങളൊന്നുമെ. ൩൯.

നാന്തോസ്തി മമ ദിവ്യാനാം വിഭൂതീനാം പരന്തപ
ഏഷ തൂദ്ദേശതഃ പ്രോക്തോ വിഭൂതേർവിസ്തരോ മയാ ൪൦

ശത്രുസംഹാരിയാമര്‍ജുനായെന്റെയീ-
ദിവ്യമായീടും വിഭൂതിയനന്തവും.
ഞാനിപ്പോള്‍ ചൊന്ന വിഭൂതികളായത്തിന്‍
സംക്ഷിപ്തമാത്രമാണെന്നറിഞ്ഞീടുക. ൪൦.

യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂർജിതമേവ വാ
തത്തദേവാവഗച്ഛ 

ത്വം മമ തേജോംശസംഭവം ൪൧

ഏതേതുസൃഷ്ടിയില്‍ ദര്‍ശ്ശിപ്പതുണ്ടീ-
വിഭൂതി-ഐശ്വര്യം; കരുത്തുസൌന്ദര്യവും;
ആയതാമൊക്കെയുണ്ടായതിന്നെന്റെയീ
തേജസ്സിന്റംശത്തിനാലെന്നറിയുക. ൪൧.

അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാർജുന
വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത് ൪൨

ഹേ; പാര്‍ത്ഥയല്ലങ്കിലിന്നു നീയെന്തിനാ-
യിക്കഥ; വിസ്തരിച്ചിപ്പോള്‍ ഗ്രഹിക്കണം?
ഈ ജഗത്താകയും വ്യാപിച്ചതിന്നെയും
താങ്ങിനിര്‍ത്തുന്നതെന്നംശമാകുന്നെടൊ. ൪൨.

മലയാളഗീതയിലെ വിഭൂതിയോഗം എന്നപേരിലുള്ള 
പത്താം അദ്ധ്യായം ഇപ്രകാരം സമാപിക്കുന്നു.